ഗ്രോ ബാഗില് ഇഞ്ചി വിളയിക്കാം

9

 

അടുക്കളത്തോട്ടത്തില് കുറച്ച് ഇഞ്ചി കൃഷി ചെയ്താല് ഒരു കുടുംബത്തിന് വേണ്ട ഇഞ്ചി സുലഭമായി ലഭിക്കും, പോട്ടിങ് മിക്സ് ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ 45% നിറയ്ക്കണം. അതിനു ശേഷം മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവിലായി വെച്ച് അഞ്ച് സെമി ഉയരത്തില് മിശ്രിതം വീണ്ടും നിറയ്ക്കുക.

50 മുതല് 75 ഗ്രാം വരെ തൂക്കമുണ്ടായിരിക്കണം വിത്തിഞ്ചി. മണ്ണിട്ടിതിനു ശേഷം വീണ്ടും ഒരു ഇഞ്ചി വിത്ത് കൂടി നടാം. രണ്ടാമതു നടുമ്പോള് മധ്യഭാഗത്ത് നിന്നു മാറ്റി നടാന് ശ്രദ്ധിക്കണം. ഇതിനു ശേഷം വീണ്ടും നടീല് മിശ്രിതം വിതറുക. ഈ രീതിയില് നന്നായി പരിപാലിച്ചാല് രണ്ട് തട്ടുകളായി ഗ്രോ ബാഗ് നിറയെ ഇഞ്ചിയുണ്ടാകും. പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടയ്ക്ക് നല്കുന്നത് നല്ലതാണ്.