കൊറോണ മരണം ഒരു ലക്ഷം കടന്നു; രോഗമുക്തരായത് 3.6 ലക്ഷം പേര്‍

184

 

ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയിൽ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം ഇന്ന്100,376 ആയി. 1,631,310 പേർക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 365,722 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ മരണം നടന്നിരിക്കുന്നത് ഇറ്റയിലാണ് 18,279 പേർ. സ്പെയിൻ 15,843, ഫ്രാൻസ് 12,210, യുകെ 7,978 എന്നിങ്ങനെയാണ് ഏറ്റവും ഉയർന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങൾ.

ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 473,093 പേർ. സ്പെയിൻ 157,022, ഇറ്റലി 143,626, ഫ്രാൻസ് 119,401 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ.

ഇന്ത്യയിൽ 896 പുതിയ കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേർ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയിൽ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.
⚪🟡🟢🔵🟣⚫