ഇന്ന് നമുക്ക് അവലും പഴവും ശർക്കരയും മറ്റും ഉപയോഗിച്ച് വീട്ടിൽ തന്നെ നല്ല ഹെൽത്തി ആയതും രുചികരം ആയതുമായ ഒരു പലഹാരം (അവൽ ഉണ്ട ) ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
____________
ചേരുവകൾ
____________
അവൽ – 1 കപ്പ്
ഏത്തപ്പഴം – 2 എണ്ണം
ശർക്കര – 50 ഗ്രാം
വെള്ളം – 1/4 കപ്പ്
തേങ്ങ ചിരകിയത് – 4 ടേബിൾ സ്പൂൺ
നെയ്യ് – 1.5 ടേബിൾ സ്പൂൺ
____________
ഉണ്ടാക്കുന്ന വിധം
___________
1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക
2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക
3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക
4. പഴം വഴന്നു വരുമ്പോൾ അതിലേക്കു തേങ്ങാ കൂടെ ചേർത്ത് വഴറ്റാം . തേങ്ങ ചേർക്കണം എന്ന് നിർബന്ധം ഇല്ല്യ
5. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക
6. അവസാനം ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക
7. ശർക്കര മുഴുവൻ അവലിൽ പിടിച്ചു എല്ലാം നല്ലവണ്ണം യോജിച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം
8. ഇനി ഇത് ചെറുതായി തണുക്കുമ്പോൾ ആവശ്യമെങ്കിൽ ലേശം നെയ്യ് കൂടി ചേർത്ത് ഉരുട്ടി എടുക്കുക.
സ്വാദിഷ്ടമായ അവൽ ഉണ്ട റെഡി !!!