കൊല്ലം റൂറൽ പോലീസിന്റെ അറിയിപ്പ്

59

👇 ലക്കി കൂപ്പൺ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തുക:

ShopClues, Snapdeal, Naaptol….വഴി ഓൺലൈൻ പർച്ചെയ്‌സ് നടത്തിയിട്ടുണ്ടോ നിങ്ങൾ??????

എങ്കിൽ ഇത്തരം ഒരു ലക്കി സ്ക്രാച് കാർഡും ലെറ്ററും നിങ്ങൾക്കും ലഭിച്ചേക്കാം!!!!

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നെന്ന വ്യാജേന തപാലിൽ ലക്കി കൂപ്പൺ അയയ്ക്കുകയും തുടർന്ന് സ്ക്രാച് കാർഡിൽ നിന്നും ലക്കി പ്രൈസ് ലഭിച്ചുവെന്നും കരുതി തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നു.

ലക്കി പ്രൈസ് ലഭിച്ചുവെന്ന് കരുതി പ്രൈസ് ലെറ്റെറിൽ നൽകിയിരിക്കുന്ന തട്ടിപ്പുകാരുടെ മൊബൈൽ നമ്പറിൽ നിങ്ങൾ ബന്ധപ്പെട്ടാൽ വൻകിട ഓൺലൈൻ ഷോപ്പിങ് സൈറ്റ് കസ്റ്റമർ കെയർ എന്ന രീതിയിൽ നിങ്ങളോട് അവർ സംസാരിക്കുകയും നിങ്ങൾ ഭാഗ്യശാലിയായ കസ്റ്റമർ ആണെന്നും ഉടൻതന്നെ സമ്മാന തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. അവരുടെ മോഹ വലയിൽ നിങ്ങൾ വീണുകഴിഞ്ഞാൽ തുടർന്ന് GST ചാർജിനത്തിൽ ഒരു തുക അവർ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് UPI പേയ്മെന്റ് ആയി നൽകാനും ഉടനടി അക്കൗണ്ടിൽ പണം ലഭിക്കുമെന്നും മറ്റും പറഞ്ഞു നിങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചേക്കാം.

ഓർക്കുക !!!!!!!!!

ഇത്തരം തട്ടിപ്പ് സംഘങ്ങളെ തിരിച്ചറിയുക; നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇത്തരം വഞ്ചനകൾക്കെതിരെ ജാഗരൂകരായിരിക്കാൻ പറയുക.

നിങ്ങളുടെ പണം സുരക്ഷിതമായിരിക്കട്ടെ!!!!

സഹായത്തിനായി വിളിക്കുക.
ജില്ലാ സൈബർ സെൽ, കൊല്ലം റൂറൽ
9497980211